Skip to main content

ജില്ലാ ടേബിള്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്

    ജില്ല ടേബിള്‍സ് ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2019-20 വര്‍ഷത്തെ ടേബിള്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് മഞ്ചേരി കോസ്‌മൊപൊളീറ്റന്‍ ക്ലബില്‍ സെപ്റ്റംബര്‍ 21, 22 തീയതികളില്‍ നടക്കും. പുരുഷ വനിത ഇന്റര്‍ക്ലബ്, മിനി കേഡറ്റ്, കേഡറ്റ്, സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, മെന്‍, വുമണ്‍, വെറ്ററന്‍സ് വിഭാഗങ്ങളിലായി സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങള്‍ ഉണ്ടായരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ക്ലബ് അഥവാ സ്ഥാപനം മുഖേന സെപ്തംബര്‍ 18ന് മുമ്പായി സെക്രട്ടറി, ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍, സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാദമി, ഗ്രൗണ്ട് വ്യൂ ടവര്‍ , കോസ്‌മോ ജങ്ഷന്‍, മഞ്ചേരി എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍-9447607597.
 

date