Skip to main content

ധനസഹായം കൈപ്പറ്റണം

അടഞ്ഞുകിടക്കുന്ന കളള്ഷാപ്പുകളിലെ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഓണത്തിനോടനുബന്ധിച്ച് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സാമ്പത്തിക സഹായം ഇനിയും കൈപ്പറ്റാത്ത ചെത്തു തൊഴിലാളികള്‍  സെപ്തംബര്‍ 18ന് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലുള്ള എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്ന് തുക കൈപ്പറ്റണം. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ വിതരണം ചെയ്യും. ചെത്തു തൊഴിലാളികള്‍ക്ക് 2500 രൂപ വീതവും വില്പന തൊഴിലാളികള്‍ക്ക് 2000 രൂപയുമാണ് നല്‍കുന്നത്.  ധനസഹായം കൈപ്പറ്റാന്‍ വരുന്ന തൊഴിലാളികള്‍ അപേക്ഷയോടൊപ്പം ടോഡി വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ നല്‍കിയിട്ടുള്ള ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും  ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുമായി ബന്ധപ്പെടണം.
 

date