Skip to main content

കുഞ്ഞുണ്ണിമാഷ് സ്മാരകത്തിൽ പുസ്തകങ്ങൾ സമർപ്പിച്ചു

വലപ്പാട് കുഞ്ഞുണ്ണി മാസ്റ്റർ സ്മാരക ലൈബ്രറിയിലേക്ക് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ പുസ്തകങ്ങൾ നൽകി. സെപ്റ്റംബർ 23 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുന്ന കുഞ്ഞുണ്ണിമാസ്റ്റർ സ്മാരക ഹാളിൽ ലൈബ്രറി സജ്ജീകരിക്കുന്നതിനാണ് വിദ്യാർത്ഥികൾ പുസ്തകങ്ങൾ സംഭാവനയായി നൽകിയത്. വിശാലമായ ലൈബ്രറി സമുച്ചയവും സാംസ്‌കാരിക ഒത്തുകൂടലുകൾക്കുള്ള വേദിയും കുഞ്ഞുണ്ണി മാസ്റ്റർ സ്മാരക ഹാളിലുണ്ട്. സ്‌കൂൾ അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ എം എൽ എ ഗീത ഗോപി വിദ്യാർത്ഥികൾ പുസ്തകങ്ങൾ കൈമാറി. തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവൻ മുഖ്യതിഥിയായി വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ കെ തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്മാരക സമിതി അംഗങ്ങൾ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സ്‌കൂൾ അധികൃതർ എന്നിവർ പങ്കെടുത്തു.

date