Skip to main content

കുന്നംകുളം നഗരസഭയിൽ പ്രതിരോധ ഹെൽത്ത് കെയർ ക്യാമ്പ് നടത്തി

കുന്നംകുളം നഗരസഭയിൽ ദേശീയ നഗര ഉപജീവന ദൗത്യം, ദേശീയ നഗര ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ, സ്‌നേഹിത കോളിങ്ങ് ബെൽ ഗുണഭോക്താക്കൾ എന്നിവർക്കായി പ്രതിരോധ ഹെൽത്ത് കെയർ ക്യാമ്പും ആയുഷ്മാൻ ഭാരത് കാർഡ് എടുക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഇരുന്നൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ മരുന്നുവിതരണവും നടത്തി. ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സ്വാസ്ഥ്യ എസ്എച്ച്ജി പരിവാർ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.നഗരസഭ ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.എം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സതീശൻ മുഖ്യപ്രഭാഷണം നടത്തി. ചിയാക്ക് ജില്ലാ കോർഡിനേറ്റർ ഫിറോസ് പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സുമ ഗംഗാധരൻ, ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ കെ.കെ മുരളി, കൗൺസിലർ സുജീഷ്, കുടുംബശ്രീ ചെയർപേഴ്‌സൺ ഷിജി നികേഷ് എന്നിവർ സംസാരിച്ചു. എൻയുഎൽഎം സിറ്റി മിഷൻ മാനേജർ രഞ്ജിത്ത് സ്വാഗതവും കുടുംബശ്രീ ചെയർപേഴ്‌സൺ സൗമ്യ അനിൽ നന്ദിയും പറഞ്ഞു.
 

date