Post Category
കുന്നംകുളത്ത് അശ്വമേധം കുഷ്ഠരോഗ പരിശോധന ക്യാമ്പയിൻ ആരംഭിച്ചു
കുഷ്ഠരോഗ നിർമാർജന ദേശീയാരോഗ്യ പരിപാടിയുടെ ഭാഗമായി കുന്നംകുളം നഗരസഭ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'അശ്വമേധം' കുഷ്ഠരോഗ പരിശോധന ക്യാമ്പയിന്റെ നഗരസഭ തല ഉദ്ഘാടനം വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഗീത ശശി നിർവ്വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുമ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എ.വി മണികണ്ഠൻ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ഹൃദ്യ, ആർത്താറ്റ് പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ ഗീത എന്നിവർ സംസാരിച്ചു. നഗരസഭയിലെ 14,000 ത്തോളം വീടുകൾ സന്ദർശിച്ച് കുഷ്ഠ രോഗ ലക്ഷണങ്ങൾ ഉള്ളവരെ പരിശോധിച്ച് ആവശ്യമെങ്കിൽ ചികിൽസ നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.
date
- Log in to post comments