ദ്വിദിന റോഡ് സുരക്ഷാ പരിപാടിക്ക് തുടക്കമായി
ജില്ലയിൽ നാറ്റ്പാക്കിന്റെ ആഭിമുഖ്യത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾക്കായി നടത്തുന്ന ദ്വിദിന റോഡ് സുരക്ഷാ പരിപാടിക്ക് തുടക്കമായി. കുന്നമംഗലം സി ഡബ്ലിയു ആർ ഡി എമ്മിൽ നടന്ന പരിപാടി എം.എൽ.എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ചും റോഡ് സുരക്ഷാ പ്രശ്നങ്ങളെ പറ്റിയും അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിച്ചു.
എ പ്രദീപ് കുമാർ എം എൽ എ അധ്യക്ഷനായി. ജില്ലാ പോലീസ് മേധാവി എ വി ജോർജ് മുഖ്യാതിഥിയായി.
കോഴിക്കോട് ജില്ലയിലെ 26 സ്കൂളുകളിൽ നിന്ന് 160 ഓളം സ്റ്റുഡൻസ് പോലീസ് കേഡറ്റുകളും മുപ്പതോളം പരിശീലകരും രണ്ടു ബാച്ചുകളിലായി പരിശീലന പരിപാടിയിൽ പങ്കെടുക്കും.
സി ഡബ്ല്യൂ ആർ ഡി എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ എ ബി അനിത, കോഴിക്കോട് നോർത്ത് ഡെപ്യൂട്ടി ട്രാൻസ്പോർട് കമ്മിഷണർ ടി സി വിനീഷ് തുടങ്ങിയവർ പങ്കെടുത്തു. നാറ്റ്പാക്ക് ഡയറക്ടർ എസ് ഷാഹിം സ്വാഗതവും നാറ്റ്പാക്ക് കോൺസൾട്ടന്റു കൂടിയായ റിട്ടയേഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജേക്കബ് ജെറോം നന്ദിയും പറഞ്ഞു.
ആധാര്‍ ലിങ്കിംഗ് ക്യാമ്പ്
കൊയിലാണ്ടി താലൂക്കില്‍ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ ആധാര്‍ റേഷന്‍കാര്‍ഡുമായി ബന്ധപ്പെടുത്തുന്ന പ്രകിയ സമയബന്ധിതമായി തീര്‍പ്പാക്കേണ്ടതിനാല്‍ സപ്തംബര്‍ 26 മുതല്‍ 30 വരെ ക്യാമ്പ് സംഘടിപ്പിക്കും. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ ആഭിമുഖ്യത്തില്‍ അതാത് റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ രാവിലെ 11 മണിമുതല്‍ 4 മണിവരെയാണ് ക്യാമ്പ്. സ്ഥലം, തിയ്യതി എന്നിവ ക്രമത്തില്‍.
26 ന് ബാലുശ്ശേരി പഞ്ചായത്ത് ഹാള്‍, ചക്കിട്ടപ്പാറ - പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, കീഴരിയൂര്‍ - പഞ്ചായത്ത് ഓഡിറ്റോറിയം, കൂരാച്ചുണ്ട് - പഞ്ചായത്ത് ഹാള്‍. 27 ന് നൊച്ചാട് - പ്രതിഭ സാംസ്ക്കാരിക നിലയം, കായണ്ണ - പഞ്ചായത്ത് ഹാള്‍, കൊയിലാണ്ടി - താലൂക്ക് സപ്ലൈ ഓഫീസ്, ഉള്ളിയേരി - പഞ്ചായത്ത് ഹാള്‍, 28 ന് - ചെറുവണ്ണൂര്‍ - പഞ്ചായത്ത് ഹാള്‍, തിക്കോടി - പഞ്ചായത്ത് ഹാള്‍, മൂടാടി - പഞ്ചായത്ത് ഹാള്‍, കൂത്താളി - കാനറാ ബാങ്ക് ഓഡിറ്റോറിയം, നടുവണ്ണൂര്‍ - പഞ്ചായത്ത് ഹാള്‍, ചെങ്ങോട്ടുകാവ് - താലൂക്ക് സപ്ലൈ ഓഫീസ്, അത്തോളി - പഞ്ചായത്ത് ഹാള്‍ , 29 ന് അരിക്കുളം - പഞ്ചായത്ത് ഹാളില്‍.
30 ന് മേപ്പയ്യൂര്‍ - വ്യാപാരി വ്യവസായി സമിതി ഹാള്‍, പയ്യോളി -തുറയൂര്‍ മുന്‍സിപ്പല്‍ ഹാള്‍ പയ്യോളി, കോട്ടൂര്‍- സാംസ്ക്കാരിക നിലയം കൂട്ടാലിട, പേരാമ്പ്ര- പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, ചേമഞ്ചരി -പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍.
- Log in to post comments