Skip to main content

'കലാപഠനം' പരിപാടിക്ക് തുടക്കം

അന്യംനിന്നു പോകുന്ന പരമ്പരാഗത കലകളെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മുദാക്കല്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച 'കലാപഠനം' പദ്ധതിയുടെ ഉദ്ഘാടനം ഇളമ്പ ഗവ. എച്ച്.എസ്.എസ് ആഡിറ്റോറിയത്തില്‍ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് നിര്‍വഹിച്ചു.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തിന്റെയും സാംസ്‌കാരിക വകുപ്പിനുകീഴിലുള്ള കലാകാരന്മാരുടെയും
സഹകരണത്തോടെയാണ് പരിശീലനം നല്‍കുന്നത്. മാര്‍ഗ്ഗംകളി ,കഥകളി, ചെണ്ട, മോഹിനിയാട്ടം, അപ്ലൈഡ് ആര്‍ട്ട്, പെയിന്റിംഗ് എന്നിവയിലാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റു അവധി ദിവസങ്ങളിലുമാണ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഏഴു വയസ്സുമുതല്‍ പ്രായഭേദമോ ലിംഗഭേദമോ ഇല്ലാതെ ബ്ലോക്കിനു കീഴിലുള്ള താല്പര്യമുള്ള എല്ലാവര്‍ക്കും സൗജന്യമായി കലാപഠനം നടത്താവുന്നതാണ്.

പരിപാടിയില്‍ ചിറയിന്‍കീഴ് ബ്ലോക്ക് വൈസ് പ്രസിഡന്റ് രമാഭായി അമ്മ, മുദാക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയകുമാരി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി .ടി സുഷമാദേവി, പ്രോഗ്രാം കണ്‍വീനര്‍ അക്ഷയ ചന്ദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 1045/2019)

 

date