Skip to main content

ഗദ്ദിക 2019-20: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്വയംതൊഴിൽ സംരംഭകരെ പ്രോൽസാഹിപ്പിക്കുന്നതിനും അവരുടെ പരമ്പരാഗത പൈതൃക ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനുമായി പട്ടികജാതി-പട്ടികവർഗ വികസന വകുപ്പുകളുടേയും കിർടാഡ്‌സിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗദ്ദിക 2019-20 ലേക്ക് അപേക്ഷ ക്ഷണിച്ചു. പാരമ്പര്യ ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്ന പട്ടികജാതി വ്യക്തികൾക്കും, സൊസൈറ്റികൾ, കുടുംബശ്രീ യൂണിറ്റുകൾക്കും മേളയിൽ പങ്കെടുക്കാം.
നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ ഉൽപ്പന്നങ്ങളുടെ വിശദമായ വിവരം, അപേക്ഷകരുടെ പൂർണ്ണ മേൽവിലാസം(ഫോൺ നമ്പർ ഉൾപ്പെടെ)ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്‌ടോബർ 25ന് വൈകുന്നേരം അഞ്ചിനകം ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം-695 003 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഒരു കുടുംബത്തിലുള്ളവർക്ക് ഒന്നിലധികം സ്റ്റാൾ അനുവദിക്കുന്നതല്ല. പൈതൃകമായ ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നവരുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനും പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസുമായോ അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം. നിശ്ചിത സർട്ടിഫിക്കറ്റുകളും പൂർണ്ണ വിവരങ്ങളും ഇല്ലാത്ത അപേക്ഷകൾ നിരസിക്കും. അപേക്ഷകരുടെ എണ്ണം കൂടുതലായാൽ പരാമ്പരാഗത ഉൽപ്പന്നങ്ങളിൽ വൈവിധ്യമുള്ളവ നിർമ്മിക്കുന്നവർക്ക് മുൻഗണന നൽകും. അപേക്ഷാഫോം www.scdd.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്‌സ്.3475/19

date