Skip to main content

വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ഏറ്റവും നല്ല ജൈവവൈവിദ്ധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക്  വനം - വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.  കണ്ടല്‍ക്കാടുകള്‍, കാവുകള്‍, ഔഷധസസ്യങ്ങള്‍, ജൈവവൈവിദ്ധ്യം, കൃഷി മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.  വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.  ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനത്തെ കുറിച്ചുള്ള ലഘു കുറിപ്പും ഫോട്ടോയും സഹിതം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, മലപ്പുറം വിലാസത്തില്‍ ഒക്‌ടോബര്‍ 30നകം ലഭിക്കണം.  ഫോണ്‍ 0483 2734803, 8547603857, 8547603864. 
 

date