Skip to main content

സ്വാശ്രയ പദ്ധതി ധനസഹായം വിതരണം ചെയ്തു

തീവ്ര ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സംരക്ഷിക്കുന്ന വനിതകളായ രക്ഷിതാക്കള്‍ക്കായി സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന സ്വാശ്രയ പദ്ധതിയുടെ ധനസഹായം വിതരണം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി ചെയര്‍മാന്‍മാരായ വി.സുധാകരന്‍, ഹാജറുമ്മ ടീച്ചര്‍, അനിത കിഷോര്‍, അംഗങ്ങളായ സലീം കരുവമ്പലം, വെട്ടം ആലിക്കോയ, പുല്ലാണി സൈദ്, വിമല
ഇ. സമീറ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റര്‍, ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ കെ.കൃ്ഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു. 35000 രൂപ വീതം 15 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ധനസഹായം നല്‍കിയത്.
 

date