Skip to main content

ക്ഷയരോഗ നിര്‍മാര്‍ജനം: ഭവന സന്ദര്‍ശനം തുടങ്ങി

    സംസ്ഥാനം ക്ഷയരോഗവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഭവന സന്ദര്‍ശനത്തിനും വിവരശേഖരണത്തിനും തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവിയുടെ കടപ്രയിലുള്ള മലയത്ത് വീട്ടിലെത്തി പ്രസിഡന്‍റില്‍ നിന്നും           വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ജില്ലാ റ്റിബി ഓഫീസറുടെ ചുമതലയുള്ള ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റ്റി.അനിതാകുമാരി, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ജിനു ജി.തോമസ്, ഡോ.ജിതേഷ്, ട്രീറ്റ്മെന്‍റ് ഓര്‍ഗനൈസര്‍ സുജ ജോര്‍ജ്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്‍റ് കെ.ബിജു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡി.ശശി,  ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ അശോക് കുമാര്‍, കോയിപ്രം പ്രാഥമികാരോഗ്യ കേന്ദ്രം ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.  
    പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിച്ച് അടുത്ത അഞ്ച് മാസത്തി നുള്ളില്‍ ജില്ലയിലെ എല്ലാ വീടുകളും സന്ദര്‍ശിച്ച് അംഗങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കും. പരിശോധനയും ചികിത്സയും ആവശ്യമുള്ളവരെ കണ്ടെത്തി സൗജന്യ ചികിത്സ നല്‍കും. ജില്ലയിലെ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളും ക്ഷയരോഗവിമുക്ത പരിപാടിയുമായി സഹകരിക്കുന്നുണ്ട്. ഇവിടങ്ങളില്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്ന ക്ഷയരോഗ ചികിത്സാ സൗകര്യം സൗജന്യമാണ്.                                              (പിഎന്‍പി 37/18)

date