Skip to main content

റാഫ് തിരൂരങ്ങാടി മേഖല ഓഫീസ് ഉദ്ഘാടനവും  റോഡ് സുരക്ഷാ ജനസദസ്സും നാലിന്

വാഹന അപകടങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുവരുന്ന റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ  തിരൂരങ്ങാടി മേഖല ഓഫീസ് ഒക്‌ടോബര്‍ നാലിന് നാടിന് സമര്‍പ്പിക്കും. തലപ്പാറ ജംങ്ഷനില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടി ജില്ലാപൊലീസ് മേധാവി യു.അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്യും. റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദു അധ്യക്ഷനാകും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന മുഖ്യാതിഥിയാകും.
പരിപാടിയോടനുബന്ധിച്ച് റോഡുസുരക്ഷാ ജനസദസ്സ്, മാതൃകാ ഡ്രൈവര്‍മാരെ ആദരിക്കല്‍, ലഘുലേഖ പ്രകാശനം, റാഫ് ജാക്കറ്റ് വിതരണം തുടങ്ങിയവ സംഘടിപ്പിക്കും. റോഡുസുരക്ഷയുമായി ബന്ധപ്പെട്ടുള്ള ലഘുലേഖാപ്രകാശനം  മുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെരീഫ കുട്ടശ്ശേരി നിര്‍വഹിക്കും. തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ ഷൈജു എ.ബക്കര്‍  മാതൃകാ ഡ്രൈവര്‍മാരെ ആദരിക്കും.  റോഡ് സുരക്ഷയ്ക്കായുള്ള ജാക്കറ്റ് തിരൂരങ്ങാടി എസ്.എച്ച്.ഒ ഇന്‍സ്‌പെക്ടര്‍ കെ.റഫീഖ് വിതരണം ചെയ്യും. തിരൂരങ്ങാടി എസ്.ഐ ഇ.നൗഷാദ് പൊതുജനങ്ങള്‍ക്ക് റോഡ് സുരക്ഷാ സന്ദേശം കൈമാറും. പരിപാടിയില്‍ റാഫിന്റെ മേഖലാ പ്രതിനിധികളും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.
 

date