Skip to main content

ജില്ലയിലെ ബാങ്കുകളുടെ ഉപഭോക്തൃ സമ്പര്‍ക്ക  പരിപാടി നാളെ മുതല്‍ ആരംഭിക്കും

     ജില്ലയിലെ പൊതു മേഖലാ ബാങ്കുകള്‍ ഒക്ടോബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ മലപ്പുറം ടൗണ്‍ ഹാളില്‍ ഉപഭോക്ത്യ സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. വായ്പ വിതരണവും ഉള്‍പ്പെട്ടതാണ് ജനസമ്പര്‍ക്ക പരിപാടി.  ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് പരിപാടി നടക്കുക. മൂന്നിന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്യും. 
  ഓരോ ബാങ്ക് ശാഖയും വായ്പക്കായി കണ്ടെത്തിയ ഗുണഭോക്താക്കളെ മേളയില്‍ പങ്കെടുപ്പിക്കും. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്കും അന്വേഷണത്തിനുമായി  ബാങ്കുകള്‍ ഒരോ സ്റ്റാള്‍ വീതം തയ്യാറാക്കും. കുടുംബശ്രീ, വ്യവസായം, ഖാദി ബോര്‍ഡ.് എന്നിവരുടെയും കൃഷി വകുപ്പിന്റെയും സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാവും. ഇതിനു പുറമെ അക്ഷയയുടെ നേതൃത്വത്തില്‍ ആധാര്‍ സേവന കേന്ദ്രവും പ്രവര്‍ത്തിക്കും. കാര്‍ഷിക വായ്പ, സംരംഭകത്വ വായ്പ, ഭവന  വാഹന  വിദ്യാഭ്യാസ വായ്പകളില്‍ കേന്ദ്രീകരിച്ചാകും പരിപാടി. പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.
 

date