Skip to main content

പരാതിപ്പെട്ടി തുറന്നു എട്ടു പരാതികള്‍ ലഭിച്ചു

ജില്ലാ അഴിമതി നിവാരണ സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. എട്ടു പരാതികള്‍ സമിതിയുടെ യോഗത്തില്‍ പരിഗണിച്ചു. പഞ്ചായത്ത് പദ്ധതിക്ക് സ്ഥലം വാങ്ങിയതിലെ ക്രമക്കേട്, സ്ഥലം പോക്കുവരവ് ചെയ്യുന്നതിലെ കാലതാമസം, ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനം, സ്റ്റാമ്പ് വെണ്ടറുടെ പ്രവര്‍ത്തനം, തോട് കൈയ്യേറി റോഡ് നിര്‍മ്മാണം, താത്കാലിക ഡ്രൈവര്‍മാരുടെ നിയമനം എന്നിവ സംബന്ധിച്ചായിരുന്നു പരാതികള്‍. ഇവയില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടും. അഴിമതിയുമായി ബന്ധമില്ലാത്ത അപേക്ഷകള്‍ നടപടിക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്കും അയക്കും. മുന്‍ മാസങ്ങളിലെ പരാതികളില്‍ ലഭിച്ച റിപ്പോര്‍ട്ടും യോഗത്തില്‍ അവലോകനം ചെയ്തു. എ.ഡി.എം എന്‍.എം മെഹറലി അധ്യക്ഷനായി. പ്രൊഫ. ഗൗരി, ഹുസൂര്‍ ശിരസ്തദാര്‍ പി.പി മുഹമ്മദാലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date