Skip to main content

വയോജന ദിനം ആഘോഷിച്ചു

തവനൂര്‍ വൃദ്ധമന്ദിരത്തില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജന ദിനം ആഘോഷിച്ചു. വയോജനദിന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപ വിലമതിക്കുന്ന ജനറേറ്റര്‍ ജില്ലാ പഞ്ചായത്ത് വൃദ്ധമന്ദിരത്തിലേക്ക് ഉടന്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി അധ്യക്ഷയായ ചടങ്ങില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ കലാം മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ദേവികുട്ടി, പൊന്നാനി ബ്ലോക്ക് വൈസ് പ്രസിഡന്റ്  അഡ്വ.പി.മോഹന്‍ദാസ്, മെമ്പര്‍മാരായ എന്‍.ഷീജ, കെ.രജനി, കെ.വി.വേലായുധന്‍, വൃദ്ധമന്ദിരം സൂപ്രണ്ട് എ.പി. അബ്ദുള്‍ കരീം, ബാലചന്ദ്രന്‍ മുല്ലപ്പിള്ളി, ബ്ലോക്ക് '  സെക്രട്ടറി എം .പി.രാംദാസ് ജ്യോതി, എന്‍.അബ്ദുള്‍ ജലീല്‍, രാജേഷ് പ്രശാന്തിയില്‍ എന്നിവര്‍ സംസാരിച്ചു. വയോജന ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.അബ്ദുള്‍ ജലീല്‍ ക്ലാസെടുത്തു. ചടങ്ങില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.ദേവകിയെയും മുതിര്‍ന്ന വൃദ്ധസദനം താമസക്കാരായ ചന്ദ്രമതിയമ്മ, സുകുമാരന്‍ എന്നിവരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. തുടര്‍ന്ന്  തവനൂര്‍ വന്ദന ക്ലബിന്റെ നേതൃത്വത്തില്‍ നാടന്‍ പാട്ട് അരങ്ങേറി.
 

date