Skip to main content

നാടന്‍ ശീലില്‍ ആസ്വാദനമേകി വയോജന ദിനം

വയോജക ദിനത്തോടനുബന്ധിച്ച് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് തവനൂര്‍ വൃദ്ധമന്ദിരത്തില്‍ സംഘടിപ്പിച്ച നാടന്‍പാട്ട് അവതരണത്തില്‍ ലയിച്ച് വയോജന ദിനം. തലമുറകള്‍ കൈമാറി വരുന്ന നാടന്‍ ശീലുകള്‍ തവനൂര്‍ വന്ദന ക്ലബ് അവതരിപ്പിച്ചപ്പോള്‍ അന്തേവാസികളും പാട്ടിനൊപ്പം കൂടി. 65 പേരാണ് ഇവിടെയുള്ളത്. കാര്‍ഷിക നാടന്‍ പാട്ടുകളും വായ്പ്പാട്ടുകളും കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളുമെല്ലാം വയോജന ദിനത്തിന് നിറമേകി.  ഉച്ചമയക്കത്തിലേക്ക് പോലും പോകാതെ  ഭൂതകാല സ്മരണകളിലേക്ക് കൊണ്ടു പോകുന്ന നാടന്‍ പാട്ടുകള്‍ സന്തോഷത്തിന്റെ മറ്റൊരു ദിനം കൂടിയാണ് അവര്‍ക്ക് സമ്മാനിച്ചത്.
 

date