Skip to main content

റേഷന്‍ കാര്‍ഡ് ക്യാമ്പ് 

    റേഷന്‍ കാര്‍ഡ് മുന്ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ റേഷന്‍ കാര്‍ഡ്, വീടിന്റെ വിസ്തീര്‍ണ്ണം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മറ്റു ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം താഴെ പറയുന്ന തീയതികളില്‍ നേരില്‍ വിചാരണയ്ക്കായി  താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാകണം.  ഒക്ടോബര്‍ നാലിന് തിരൂരങ്ങാടി, പരപ്പനങ്ങാടി, വേങ്ങര, നന്നമ്പ്ര പഞ്ചായത്തുകള്‍,  അഞ്ചിന് പറപ്പൂര്‍, തെന്നല, വളളിക്കുന്ന്, എ.ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തുകള്‍, 10  ന് മൂന്നിയൂര്‍, ഊരകം, കണ്ണമംഗലം, തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തുകള്‍, 11 ന് എടരിക്കോട്, ഒതുക്കുങ്ങല്‍, പെരുവളളൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും അപേക്ഷ നല്‍കിയവര്‍ ഹാജരാകണം.  
 

date