Skip to main content

വന അദാലത്ത് ഒക്‌ടോബര്‍ 14ന് ഇടുക്കിയില്‍

വനം വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനായി വനം വകുപ്പ് ഇടുക്കി ജില്ലയില്‍ ഒക്‌ടോബര്‍ 14ന് അദാലത്ത് നടത്തും. പട്ടയം സംബന്ധമായ പരാതികള്‍ ഒഴികെ വനം വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഒക്‌ടോബര്‍ 10 വരെ ലഭിക്കുന്ന പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. മേല്‍വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തിയ അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം വനം വകുപ്പിന്റെ ജില്ലയിലെ ഏത് ഓഫീസുകളിലും സമര്‍പ്പിക്കാം. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മൂന്നാര്‍/ മറയൂര്‍/ മാങ്കുളം/ കോതമംഗലം/കോട്ടയം, വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ മൂന്നാര്‍/ ഇടുക്കി, ഡെപ്യൂട്ടി ഡയറക്ടര്‍ ഈസ്റ്റ്/ വെസ്റ്റ്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, ഇടുക്കി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ഫ്‌ളയിംഗ് സ്‌ക്വാഡ് ഇടുക്കി/കോതമംഗലം എന്നീ ഡിവിഷന്‍ ഓഫീസുകളിലും ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റെയിഞ്ച് ഓഫീസുകളിലും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകന് ലഭിക്കുന്ന ടോക്കണ്‍ നമ്പരാണ് തുടരന്വേഷണങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്. ഉച്ചക്ക് ഒന്നിന് അദാലത്ത് സമാപിക്കും.
 

date