Skip to main content

പാസ്വേഡ് വഴി ജില്ലയിലെ 14 മിടുക്കര്‍ ഡല്‍ഹിയിലേക്ക്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പാസ്വേഡ് ക്യാമ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജില്ലയില്‍ നിന്നുള്ള 14 വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ നടക്കുന്ന എക്സ്പ്ലോറിങ് ഇന്ത്യ ദേശീയ ക്യാമ്പില്‍ പങ്കെടുക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടത്തിയ പാസ്വേഡ് ട്യൂണിങ് ക്യാമ്പുകളില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ടവര്‍ക്കായി ഫ്‌ളവറിങ് ക്യാമ്പ് നടത്തിയിരുന്നു. ഇവരില്‍ നിന്നാണു മികച്ച പ്രകടനം നടത്തിയ സംസ്ഥാനത്തെ 120 പേരെ ഡല്‍ഹിയില്‍ നടക്കുന്ന ക്യാമ്പിനായി തെരഞ്ഞെടുത്തത്. 14 പേരാണ് മലപ്പുറം ജില്ലയില്‍ നിന്നും ഈ സംഘത്തിലുള്ളത്. ഡല്‍ഹി നടക്കുന്ന സപ്ത ദിന ക്യാമ്പിനിടെ രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച, രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ്, സുപ്രീം കോടതി, വിവിധ സര്‍വ്വകലാശാലകള്‍, ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങള്‍, കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും.
കൊമേഴ്സ് വിഭാഗത്തില്‍ ടി. ശദ ഫാത്തിമ(ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൊണ്ടോട്ടി), ഒ.അബൂതാഹിര്‍(ജി.എച്ച്.എസ്.എസ് പട്ടിക്കാട്), ടി.പി. അമീറ ബാനു(എം.ഐ.എച്ച്.എസ്.എസ് പുതുപൊന്നാനി) എന്നിവരും  ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ കെ.മുഹമ്മദ് ഇമ്രാന്‍ (എം.ഇ.എസ്.എച്ച്.എസ്.എസ് ഇരിമ്പിളിയം), കെ.മുഈനുദ്ദീന്‍ (ജി.എച്ച്.എസ്.എസ് പട്ടിക്കാട്), എം.മുഹമ്മദ് ഷഹദിന്‍(എസ്.ഒ.എച്ച്.എസ്.എസ് അരീക്കോട്), എം. മിന്‍ഹാജ് ജഅ്ഫര്‍(വളാഞ്ചേരി എച്ച്.എസ്.എസ്), സയന്‍സ് വിഭാഗത്തില്‍ കെ.എസ്.റിസ്വാന(ഗേള്‍സ് എച്ച്.എസ്.എസ് പൊന്നാനി), കെ.മിസ്ന(എസ്.ഒ.എച്ച്.എസ്.എസ് അരീക്കോട്), അമല മാത്യു(സി.കെ.എച്ച.എസ്.എസ് മണിമൂളി), ബിപിന്‍ എലിയാസ്(ജി.വി.എച്ച്.എസ്.എസ് പുല്ലാനൂര്‍), ഗണിത ശാസ്ത്ര വിഭാഗത്തില്‍ ടി.പി.ഷംന (ജി.എച്ച്.എസ്.എസ് ഏഴൂര്‍), പി. മുഹമ്മദ് ഷിബില്‍ അലി (ജി.വി.എച്ച്.എസ്.എസ് പുല്ലാനൂര്‍), പി.ഫാത്തിമ ഷെറിന്‍(കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ നോര്‍ത്ത്) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
 

date