Skip to main content

പോലീസ് സേനയെ മന്ത്രി അഭിനന്ദിച്ചു

ശാസ്ത്രീയവുംസൂക്ഷ്മവുമായ അന്വേഷണം നടത്തി കൂടത്തായിയിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിച്ച കേരള പൊലീസ് സേനാംഗങ്ങളെ
മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭിനന്ദിച്ചു. ഒരു കുടുംബത്തിലെ ആറു പേര്‍ പതിനാറ് വര്‍ഷങ്ങള്‍ക്കിടയില്‍ പലപ്പോഴായി കൊല ചെയ്യപ്പെട്ട സംഭവങ്ങള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്തിയ അന്വേഷണ സംഘാംഗങ്ങള്‍ കേരള പൊലീസ് സേനയുടെ മികവ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. പ്രശംസനീയമായ നിലയില്‍ ചുമതല നിര്‍വഹിച്ച അന്വേഷണ സംഘാംഗങ്ങളെയും അന്വേഷണത്തിന് നേതൃത്വം നല്‍കുന്നവരെയുംമന്ത്രി അഭിനന്ദിച്ചു.

 

ലോമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

താമരശ്ശേരി: കൊടുവള്ളി മണ്ഡലത്തിൽ കാരാട്ട് റസാഖ്.എം.എൽ.എയുടെ വികസനപദ്ധതിയായ നിലാവസ്തമിക്കാത്ത മണ്ഡലത്തിന്റെ ഭാഗമായി താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം തോട് ജംഗഷനിൽ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചലോ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കാരാട്ട് റസാഖ്.എം.എൽ.എ നിർവ്വഹിച്ചു.വാർഡ് മെമ്പർ എ.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.എം ജയേഷ്, പി.അബ്ദുൽ മജീദ്, പി.കെ.വിജിത്ത് എന്നിവർ സംസാരിച്ചു.

date