Skip to main content

ആർ.സി.ഇ.പി. കരാർ ക്ഷീര മേഖലയെ ബാധിക്കും: സംസ്ഥാന സഹകരണ യൂണിയൻ

ആർ.സി.ഇ.പി കരാർ സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ നിന്നും ക്ഷീരകർഷകരെ കരകയറ്റണമെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ.കൃഷ്ണൻ നായർ ആവശ്യപ്പെട്ടു. കരാരിൽ നിന്ന് പിൻമാറാനോ, ക്ഷീര കർഷകരെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകളിൽ ഇളവ് വരുത്താനോ കേന്ദ്രസർക്കാരിന് ഇപ്പോൾ കഴിയും. കരാർ നിലവിൽ വരുന്നതോടെ ക്ഷീരകർഷകരുടെ ഉപജീവനം വഴിമുട്ടുന്ന സാഹചര്യമുണ്ടാവും. കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന പാലും പാൽ ഉത്പന്നങ്ങളും വിപണി കൈയ്യടക്കുന്നതോടെ ചെറുകിട ക്ഷീര കർഷകരുടെ വരുമാന സ്രോതസ്സ് തന്നെ ഇല്ലാതാകും. അതോടൊപ്പം പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളും നഷ്ടത്തിലാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായ മിൽമയുടെ നിലനിൽപ്പുതന്നെ അപകടത്തിലാകുമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
പി.എൻ.എക്‌സ്.3600/19

date