Skip to main content

ഫുട് സേഫ്റ്റി ലൈസന്‍സില്ലാതെ കച്ചവടം പരിശോധന കര്‍ശനമാക്കി

 

                ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷനോ, ലൈസന്‍സോ ഇല്ലാതെ കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. 2006 ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമ പ്രകാരം ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ലാതെ കച്ചവടം ചെയ്യുന്നത് അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ തടവും ഉള്‍പ്പെട്ട കുറ്റമാണ്.  ഒരു കടയിലെ ഭക്ഷ്യ വസ്തുക്കളുടെ മാത്രം ഒരു വര്‍ഷത്തെ വിറ്റു വരവ് 12 ലക്ഷം രൂപവരെയുള്ളവര്‍ രേഖകള്‍ സഹിതം ഫുഡ് സേഫ്റ്റി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം.  തെരുവ് കച്ചവടക്കാരും ഇതില്‍ ഉള്‍പ്പെടും.  സ്ഥിരം കച്ചവടം ചെയ്യുന്നവര്‍ക്ക് പഞ്ചായത്തിന്റെയോ, നഗരസഭയുടെയോ ഡി ആന്‍ഡ് ഒ ട്രേഡ് ലൈസന്‍സ് വേണം.    രജിസ്‌ട്രേഷന്‍ ഫീസ് ഒരു വര്‍ഷത്തേക്ക് നൂറ് രൂപയാണ്.   ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ഒന്നിച്ച് ഫീസ് അടയ്ക്കാം. അക്ഷയ കേന്ദ്രം വഴിയും മറ്റ് ഓണ്‍ലൈന്‍ സംവിധാനം വഴിയും രജിസ്റ്റര്‍ ചെയ്യാം. വിറ്റുവരവ് 12 ലക്ഷത്തിന് മുകളിലുള്ളവര്‍ രണ്ടായിരം രൂപയും ഉല്‍പാദകര്‍ക്ക് മൂവായിരം രൂപയുമാണ് ലൈസന്‍സ് ഫീസ്. 

date