Skip to main content

ജില്ലയുടെ ലക്ഷ്യം  200 കോടി

 

                ജനുവരി 10 മുതല്‍ ഫെബ്രുവരി 9 വരെ നടക്കുന്ന സഹകരണ വായ്പാ സംഘങ്ങളുടെയും ബാങ്കുകളുടെയും നിക്ഷേപ സമാഹരണ യജ്ഞത്തിന് ജില്ലയുടെ ലക്ഷ്യം 200 കോടിയായി നിശ്ചയിച്ചു.  ജില്ലാ സഹകരണ ബാങ്കില്‍ ചേര്‍ന്ന സഹകരണ സ്ഥാപനങ്ങളുടെ കൂടിയാലോചന യോഗത്തിലാണ് തീരുമാനം.  ജില്ലയിലെ പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്ക്, കാര്‍ഷിക വികസന ബാങ്കുകള്‍, മറ്റ് പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവയുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.

                ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ വി.മുഹമ്മദ് നൗഷാദ് ചെയര്‍മാനായും വൈത്തിരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.എം.നാസര്‍,  ബത്തേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ് വയനാട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് കെ.വി.മോഹനന്‍, വൈത്തിരി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് പി.എ.മുഹമ്മദ്, ബത്തേരി കാര്‍ഷിക വികസന ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ പ്രതീഷ് കുമാര്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘം അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് മാസ്റ്റര്‍, ജോയിന്റ് ഡയറക്ടര്‍ കെ.എം. ഇസ്മയില്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ എം.സജീര്‍, ടി.എസ്.ജോണ്‍സണ്‍, എം.എം.ഖദീജ, അസിസ്റ്റന്റ്  ഡയറക്ടര്‍മാരായ ടി.കെ.സുരേഷ് കുമാര്‍, വി.കെ.രാജന്‍, ലതിക, എം.എന്‍.മുരളി, പി.ആര്‍ ലക്ഷ്മണന്‍, എം.വാസന്തി എന്നിവര്‍ അംഗങ്ങളായും ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ പി.ഗോപകുമാര്‍ കണ്‍വീനര്‍ ആയും ജില്ലാതല കമ്മിറ്റി െതിരഞ്ഞെടുത്തു.

 

  യോഗത്തില്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.എസ്.ജയപ്രകാശ്, ജില്ലാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ഷിബു, രാമനാഥന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ അബ്ദുള്‍ രഷീദ് തിണ്ടുമ്മല്‍  എന്നിവര്‍ സംസാരിച്ചു.

date