Skip to main content

പഠനമുറി നിര്‍മ്മാണത്തിന് അപേക്ഷിക്കാം

 

കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ പട്ടികജാതിയില്‍ പിന്നാക്കം നില്‍ക്കുന്ന നായാടി, വേടന്‍, വേട്ടുവന്‍, കള്ളാടി, അരുന്ധതിയാര്‍, ചക്കലിയന്‍ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മിക്കുന്നതിന് അപേക്ഷിക്കാം. എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പഠനമുറി നിര്‍മ്മിക്കുന്നത്. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. സര്‍ക്കാര്‍/എയ്ഡഡ്/സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 800 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണം ഉള്ള വീടുകള്‍ ആയിരിക്കണം. അപേക്ഷ,  ജാതി, വരുമാനം കോഴ്സ,് സര്‍ട്ടിഫിക്കറ്റുകള്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി സെപ്റ്റംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 8547630129.

date