Skip to main content

ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ആരോഗ്യ ശുചിത്വ ബോധവത്ക്കരണ ക്ലാസുകള്‍

 

                ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ആരോഗ്യ ശുചിത്വ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുന്നു. ജനുവരി 9 ന് മേപ്പാടി ഗവ.ഹൈസ്‌ക്കൂളിലും 10 ന് തരുവണ ഗവ. ഹൈസ്‌ക്കൂളിലും 11 ന് ചുള്ളിയോട് ആനപ്പാറ ഹൈസ്‌ക്കൂളിലുമാണ് ക്ലാസുകള്‍.  ഉച്ചയ്ക്ക് 2 മണിക്ക് ക്ലാസുകള്‍ നടക്കും. മേപ്പാടിയില്‍ ഡോ.നീതു ജോണ്‍, ശുചിത്വ മിഷന്‍ അസി.കോര്‍ഡിനേറ്റര്‍ എ.കെ രാജേഷ് തരുവണയില്‍ ഡോ.കെ.എസ്.അജയന്‍, ശുചിത്വ മിഷന്‍ അസി.കോര്‍ഡിനേറ്റര്‍ എം.പി രാജേന്ദ്രന്‍ ചുള്ളിയോട് ഡോ.കൃഷ്ണപ്രിയ, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.അനൂപ് എന്നിവര്‍ ക്ലാസ്സെടുക്കും.

date