Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

   സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള കൈത്താങ്ങ് - കര്‍മ്മസേന പദ്ധതിയില്‍ സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിന് ജനുവരി 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കരാര്‍ അടിസ്ഥാനത്തില്‍ രണ്ടു മാസത്തേക്കാണ് നിയമനം. യോഗ്യത -സോഷ്യല്‍ വര്‍ക്കില്‍ ബിരുദവും  പ്രവര്‍ത്തിപരിചയവും. പ്രായപരിധി-40 വയസ്സ് കവിയരുത്. കോട്ടയം ജില്ലയില്‍ നിന്നുള്ള വനിതാ ഉദ്യോഗാര്‍ത്ഥികളായിരിക്കണം അപേക്ഷകര്‍. ഉദ്യോഗാര്‍ത്ഥികള്‍ മലയാളത്തില്‍ തയ്യാറാക്കിയ ബയോഡാറ്റയും, ജനനത്തീയതി, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം രാവിലെ 11ന് കളക്‌ട്രേറ്റില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ ഹാജരാകണം.

                                                              (കെ.ഐ.ഒ.പി.ആര്‍-42/18)

date