Skip to main content

ഗ്രാഫിക്സ് -വെബ് ഡിസൈനിംഗ് കോഴ്സ് പ്രവേശനം

       

 

    പട്ടികജാതി വികസന വകുപ്പും എത്തിയോസ് എന്ന  സ്ഥാപനവും സംയുക്തമായി ഗ്രാഫിക്സ് - വെബ് ഡിസൈനിങില്‍ നാലുമാസത്തെ കോഴ്സ് നടത്തുന്നു.  പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം, ഡിഗ്രിയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.  അര്‍ഹരായവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രങ്ങളും സഹിതം ജനുവരി 12 ന്  മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 678001 എന്ന വിലാസത്തില്‍ അപേക്ഷിക്കണം
    തെരഞ്ഞെടുക്കുന്നവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം, താമസം, ഭക്ഷണം എന്നിവ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസിലൊ എത്തിയോയ് സെക്ഷന്‍ ഓഫീസിലൊ ബ്ലോക്ക്- മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിലൊ ലഭിക്കും.  ഫോണ്‍ 0491-2505005 (ജില്ലാ പട്ടികജാതി വികസന ഓഫീസ്). 0491-2504422  (എത്തിയോസ്).

date