Skip to main content

എല്‍.ബി.എസ് സെന്‍ററില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ  എല്‍.ബി.എസ് ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ തുടങ്ങുന്ന ഡി.സി.എഫ്.എ, ടാലി, ഡി.ഇ.ഒ.എ (ഇംഗ്ലീഷ്), ഡി.ഇ.ഒ.എ (ഇംഗ്ലീഷ്& മലയാളം) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ആറുമാസം ദൈര്‍ഘ്യമുളള ഡി.സി.എഫ്.എ കോഴ്സിനും മൂന്നൂ മാസം ദൈര്‍ഘ്യമുളള ടാലി കോഴ്സിനും  പ്ലസ്ടു കൊമേഴ്സ് വിജയം/ബികോം/എംകോം/പ്ലസ്ടു, ഡിഗ്രി വിവിധ വിഷയത്തിന്‍റെ കൂടെ അക്കൗണ്ടിങ്ങി പരിജ്ഞാനം അഭികാമ്യമാണ് യോഗ്യത. മൂന്നു മാസം കാലയളവുളള ഡി.ഇ.ഒ.എ (ഇംഗ്ലീഷ്) യ്ക്കും, നാലു മാസ കാലയളവുളള ഡി.ഇ.ഒ.എ (ഇംഗ്ലീഷ്& മലയാളം) യ്ക്കും എസ്.എസ്.എല്‍.സി. വിജയമാണ് യോഗ്യത. 
ഡി.സി.എഫ്.എ, ഡി.ഇ.ഒ.എ (ഇംഗ്ലീഷ്& മലയാളം) എന്നീ കോഴ്സുകളിലേക്ക് എസ്.സി, എസ്.ടി, ഒ,ഇ.സി വിദ്യാര്‍ത്ഥികള്‍ ഫീസ് അടക്കേണ്ടതില്ല.  ഫോണ്‍-04922-222660.

date