Post Category
സിനിമാ തിയറ്റർ മിനിമം വേതനം; ഉപസമിതി തെളിവെടുപ്പ് 17ന്
ആലപ്പുഴ: സംസ്ഥാനത്തെ സിനിമാ തിയറ്റർ തൊഴിൽ മേഖലയിൽ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക സമിതി ഉപസമിതിയുടെ തെളിവെടുപ്പ് ഈ മാസം 17-ന് രാവിലെ 10.30-ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തുന്നു. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുളള മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളി/തൊഴിലുടമ പ്രതിനിധികൾ ഉൾപ്പെടെയുളളവർ പങ്കെടുക്കണമെന്ന് മിനിമം വേതനം ഉപദേശക സമിതി സെക്രട്ടറി അറിയിച്ചു.
(പി.എൻ.എ.48/2018)
date
- Log in to post comments