സ്കൂള്‍, പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് ഹോസ്റ്റല്‍ തെരഞ്ഞടുപ്പ്
കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും2018-19 അധ്യയന വര്‍ഷത്തേക്ക് പ്രവേശനം നേടുന്നതിനായി ജില്ലാതല സെലക്ഷന്‍ ജനുവരി 11 ന് രാവിലെ 8.30 ന് മേഴ്സി കോളജ് ഗ്രൗണ്ടില്‍ നടത്തും. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ് ബോള്‍, ഹാന്‍ഡ് ബോള്‍, കബഡി, ഖോ ഖോ എന്നീ കായിക ഇനങ്ങളില്‍ ആണ്‍/പെണ്‍കുട്ടികള്‍ക്ക് പങ്കെടുക്കാം. സ്കൂള്‍ സ്പോര്‍ട്സ് ഹോസ്റ്റലിലേക്ക് ഏഴ്, എട്ട് ക്ലാസ്സുകളിലേക്കാണ് പ്രവേശനം. ഇപ്പോള്‍ ആറ്, ഏഴ് ക്ലാസ്സുകളില്‍ പഠിക്കുന്നവരായിരിക്കണം. സംസ്ഥാന മത്സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവര്‍ക്കും ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും ഒമ്പതാം ക്ലാസ്സിലേക്ക് സെലക്ഷനില്‍ പങ്കെടുക്കാവുന്നതാണ്. ദേശീയ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സ്കൂള്‍ വിഭാഗത്തില്‍ മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ഏഴ്, എട്ട്, ഒമ്പത് ക്ലാസ്സുകളിലേക്ക് നേരിട്ട് പ്രവേശനം നല്‍കുന്നതാണ്. പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ജില്ലാസംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം. ദേശീയ മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതാണ്. സെലക്ഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കായിക താരങ്ങള്‍ രാവിലെ 8.30 ന് സ്പോര്‍ട്സ് കിറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സില്‍ പ്രാവീണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ജില്ലാതല സെലക്ഷന് മേഴ്സി കോളേജ് ഗ്രൗണ്ടില്‍ എത്തണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍- 0491-2505100
- Log in to post comments