Skip to main content

പഞ്ചിംഗ് പരിഷ്‌കാരം: ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യണം

സെക്രട്ടേറിയറ്റിലെ അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (പഞ്ചിംഗ് സിസ്റ്റം) ജനുവരി ഒന്നിന് സ്പാര്‍ക്കുമായി ബന്ധിപ്പിച്ചതിനാല്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ബയോമെട്രിക്ക് പഞ്ചിംഗ് മെഷീനില്‍ പഴയ മെഷീനിലേത് പോലെയോ വിരല്‍ മാത്രം മെഷീനിന്റെ നിശ്ചിതസ്ഥാനത്ത് വച്ചോ പഞ്ചിംഗ് രേഖപ്പെടുത്താം. എങ്കിലും എല്ലാ ജീവനക്കാരും കൈവശമുള്ള തിരിച്ചറിയല്‍ കാര്‍ഡ് നോര്‍ത്ത് ബ്ലോക്കിലെ റൂം നമ്പര്‍ 117 ലെ കെല്‍ട്രോണ്‍ സെല്ലിലോ, സൗത്ത് ബ്ലോക്കിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ താല്‍ക്കാലിക സെല്ലിലോ നേരിട്ട് ബന്ധപ്പെട്ട് ഒന്നുകൂടി (ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍) രജിസ്റ്റര്‍ ചെയ്യണമെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. 

മറ്റു സ്ഥാപനങ്ങളില്‍ നിന്നും സെക്രട്ടേറിയറ്റില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതും സെക്രട്ടേറിയറ്റില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നതുമായ ജീവനക്കാര്‍  കൈവശമുള്ള തിരിച്ചറിയല്‍ കാര്‍ഡ് ആഭ്യന്തര (എസ്.സി) വകുപ്പില്‍ തിരികെയേല്‍പ്പിച്ച് പുതിയ കാര്‍ഡിനുള്ള അപേക്ഷ നല്‍കി പുതിയ കാര്‍ഡുകളും ലാന്‍യാഡുകളും കാര്‍ഡ് ഹോര്‍ഡറുകളും കൈപ്പറ്റണമെന്നും അദ്ദേഹം അറിയിച്ചു. 

പി.എന്‍.എക്‌സ്.95/18

date