Skip to main content

യൂണിവേഴ്‌സിറ്റി ആന്റ് ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണല്‍

യൂണിവേഴ്‌സിറ്റി ആന്റ് ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഔദ്യോഗിക ക്യാമ്പ് ജനുവരി 11 ന് തൃശ്ശൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടക്കും. അന്നുവരെ പോസ്റ്റ് ചെയ്ത കേസുകളുടെ വാദം കേള്‍ക്കുന്നതോടൊപ്പം കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ ഫുഡ്‌സേഫ്റ്റി ആക്ട് 2006 ന്റെ പരിധിയില്‍വരുന്ന കേസുകളും യൂണിവേഴ്‌സിറ്റി കേസുകളും അപ്പീല്‍ ചട്ടങ്ങള്‍ക്കനുസൃതമായി ഫയലില്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

  പി.എന്‍.എക്‌സ്.96/18

date