Post Category
ഐ.എച്ച്.ആര്‍.ഡിയില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍
ഐ.എച്ച്.ആര്‍.ഡി യുടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്ത് പുതുപ്പള്ളി ലെയ്‌നിലുള്ള റീജിയണല്‍ സെന്ററില്‍ ജനുവരി 15 ന് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ ആറ് മാസം) & ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒരു വര്‍ഷം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എല്‍.സി എന്നിവയാണ് യഥാക്രമം യോഗ്യതകള്‍. എസ്സ്.സി/എസ്സ്.റ്റി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ റീജിയണല്‍ സെന്ററില്‍ നേരിട്ടോ 0471 - 2550612, 9495310482 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
പി.എന്‍.എക്‌സ്.98/18
date
- Log in to post comments