ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കൊച്ചി: 1955 ലെ തിരു-കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാര്‍മ്മിക സംഘങ്ങള്‍ രജിസ്ട്രാക്കല്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള സന്നദ്ധ സംഘടനകളുടെ വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ സംഘങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് 500 രൂപ മാത്രം പിഴയൊടുക്കുന്നതിനും, പിഴത്തുക 500 രൂപയില്‍ കുറവാണെങ്കില്‍ യഥാര്‍ത്ഥ പിഴത്തുക മാത്രം അടച്ച് നടപടികളില്‍ നിന്നും ഒഴിവാകുന്നതിനുമുളള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രാബല്യത്തില്‍ വന്നു. 2018 മാര്‍ച്ച് മാസത്തിനുളളില്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന സംഘടനകള്‍ക്കു മാത്രമേ ആനുകൂല്യം ലഭിക്കുകയുളളൂ. ഇതു പ്രകാരം റിട്ടേണുകള്‍ ഫയല്‍ ചെയ്ത് രജിസ്‌ട്രേഷന്‍ ക്രമപ്പെടുത്താത്ത സംഘടനകളെ പ്രവര്‍ത്തനം നിലച്ചുപോയ സംഘങ്ങളായി കണക്കായി രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യും. സംഘങ്ങളെ സംബന്ധിച്ച് കോടതി കേസുകള്‍, ഭാരവാഹിത്വം, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വ്യവഹാരങ്ങള്‍ എന്നിവ നിലനില്‍ക്കുന്നുങ്കെില്‍ അവയെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഘടനകള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എറണാകുളം ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
- Log in to post comments