യന്ത്ര പ്രദര്‍ശന മേള 12 മുതല്‍ കലൂര്‍ സ്റ്റേഡിയത്തില്‍
കൊച്ചി: വീട്ടാവശ്യങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും വേണ്ട പാചക യന്ത്രങ്ങള്‍ മുതല്‍ വിവിധ തരം ഗാര്‍ഹിക യൂണിറ്റുകള്‍ക്കും, കുടുംബശ്രീ, കുടില്‍ വ്യവസായം, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ആവശ്യമായ യന്ത്രങ്ങളും സാങ്കേതിക വിദ്യയും അണി നിരത്തി വ്യവസായ വകുപ്പ് കലൂര്‍ സ്റ്റേഡിയത്തില്‍ യന്ത്ര പ്രദര്‍ശനമേള സംഘടിപ്പിക്കുന്നുന്നു.
മേളയുടെ ഉദ്ഘാടനം 12ന് രാവിലെ 10.30ന് വ്യവസായ മന്ത്രി എ.സി .മൊയ്തീന്‍ നിര്‍വ്വഹിക്കും.
കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് ഉതകുന്ന സാങ്കേതിക വിദ്യകള്‍ സംരംഭകര്‍ക്ക്ക്കു ലഭ്യമാകുന്നതിന്നു വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ സ്റ്റാളുകള്‍ തുറക്കും. .
കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വ്യവസായിക അടിസ്ഥാനത്തില്‍ സംസ്‌കരിച്ച് ഭക്ഷ്യോല്‍പ്പന്നങ്ങളാക്കി പായ്ക്ക് ചെയ്ത് വിപണനംചെയ്യുന്നതിന് ആവശ്യമായ മെഷീനറികള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. നിര്‍മ്മാതാക്കള്‍ നേരിട്ട് മേളയില്‍ പങ്കെടുത്ത് സന്ദര്‍ശകര്‍ക്ക് യന്ത്രങ്ങളുടെ പ്രവര്‍ത്തന രീതിയും വ്യവസായ സാധ്യതകളും വിശദീകരിച്ചു നല്‍ കും. നിര്‍മ്മാതാക്കളില്‍ നിന്നും യന്ത്രങ്ങള്‍ ഡീലര്‍ കമ്മീഷന്‍ ഒഴിവാക്കി നേരിട്ട് വന്‍ വിലക്കുറവില്‍ സംരംഭകര്‍ക്ക് വാങ്ങാം.
കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പഴം, പാല്‍, പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ ക്ഷീര കാര്‍ഷികോല്‍പ്പന്നങ്ങളില്‍ അധിഷ്ഠിതമായ നാനോ, ഗാര്‍ഹിക, മൈക്രോ, ലഘു, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിന് ആവശ്യമായ യന്ത്രങ്ങളും ഉണ്ടാകും.
പ്രദര്‍ശന സ്റ്റാളുകളില്‍ എയര്‍ കമ്പ്രസ്സര്‍, വെളിച്ചെണ്ണ സംസ്‌ക്കരണം, ഇന്‍ ഡക്ഷന്‍ ഫര്‍ണസ്സ് , ചപ്പാത്തി മെഷീന്‍, പ്രെസ്സ് ബ്രേക്ക്, ഡ്രയറുകള്‍, കാര്‍ട്ടണ്‍ ബോക്‌സ് , മരസംസ്‌ക്കരണം , പേപ്പര്‍ കപ്പ്, ടൈയില്‍ നിര്‍മ്മാണം, ആണി നിര്‍മ്മാണം, മുള്ള്, കമ്പി , ലേസര്‍ കട്ടിങ്, ബേക്കറി യന്ത്രങ്ങള്‍, മെറ്റീരിയല്‍ ഹന്‍ലിംങ്ങ് യന്ത്രങ്ങള്‍, വെല്‍ഡിങ്ങ് മെഷിനുകള്‍, ഗ്യാസ് അവന്‍, സേഫ്റ്റി സാമഗ്രികള്‍, ഇലക്ടിക്കല്‍ , ഇലക്ട്രോണിക്‌സ് പ്ലാസ്റ്റിക്ക് മെഷിനറി, വിവിധ ക്ഷീര, കാര്‍ഷിക ഉത്പന്നങ്ങളെ വ്യാവസായിക ഉത്പന്നങ്ങളാക്കി മാറ്റുന്ന യന്ത്രസാമഗ്രികള്‍ തുടങ്ങിയവ പ്രദര്‍ശനത്തിനെത്തും.
ജനുവരി 12ന് തുടങ്ങുന്ന മേള 15ന് അവസാനിക്കും .രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രദര്‍ശന സമയം. പ്രവേശനം സൗജന്യമാണെന്ന് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇ .സലാഹുദീന്‍ അറിയിച്ചു.
- Log in to post comments