Skip to main content

ബോധവത്കരണ സെമിനാർ 21 ന് ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുളള അതിക്രമം തടയൽ സംബന്ധിച്ച ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. സെമിനാർ ഒക്‌ടോബർ 21 രാവിലെ 10.30 ന് തൃശൂർ ടൗൺ ഹാളിൽ ജില്ലാ കളക്ടർ എസ് ഷാനവാസ് ഉദ്

x
ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുളള അതിക്രമം തടയൽ സംബന്ധിച്ച ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. സെമിനാർ ഒക്‌ടോബർ 21 രാവിലെ 10.30 ന്  തൃശൂർ ടൗൺ ഹാളിൽ ജില്ലാ കളക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി (റൂറൽ) പി കെ വിജയകുമാരൻ അദ്ധ്യക്ഷത വഹിക്കും. കേരള ഹൈക്കോടതി ഗവ. പ്ലീഡർ അഡ്വ. എൽ ജി സുരേഷ്ബാബു വിഷയാവതരണം നടത്തും. പട്ടികജാതി പട്ടികവർഗ സംഘടനാ പ്രതിനിധികൾ, ജില്ലാ ഉപദേശക സമിതി അംഗങ്ങൾ, ജില്ലാ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾ, സമുദായ നേതാക്കൾ,  പട്ടികജാതി പട്ടികവർഗ പ്രമോട്ടർമാർ എന്നിവർ പങ്കെടുക്കും.

date