Skip to main content

പരാഗണ തൊഴിലാളികളെ നിയമിക്കുന്നു

കൃഷി വകുപ്പ് അത്യുൽപാദന ശേഷിയുളള വിത്തുതേങ്ങകൾ  ഉൽപാദിപ്പിക്കുന്നതിലേക്കായി പരിചയ സമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ പരാഗണ തൊഴിലാളികളായി താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം നടത്തുന്ന തീയതി, സമയം, സ്ഥലം യഥാക്രമത്തിൽ. ഒക്‌ടോബർ 28-രാവിലെ 10.30-ചാവക്കാട് വിത്ത് വികസന ഓഫീസ്, 30-രാവിലെ 10.30-നാട്ടിക കൃഷി ഭവൻ, 31-രാവിലെ 10.30-അയ്യന്തോൾ കൃഷി ഭവൻ.  അപേക്ഷയോടൊപ്പം പ്രായം, ശാരീരിക ക്ഷമത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതമുളള അപേക്ഷ ഒക്‌ടോബർ 25 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക് വിത്ത് വികസന ഓഫീസിലോ തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിലോ നിന്ന് അറിയാം. ഫോൺ: 0487-2333297.

date