അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം 13ന്
ജില്ലാ ദുരന്തനിവാരണ അതോറിറ്റി, യു.എന്‍.ഡി.പി തുടങ്ങിയ ഏജന്‍സികളുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം ആചരിക്കുന്നു. ഒക്ടോബര്‍ 22ന് രാവിലെ നെടുങ്കണ്ടം എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ ദിനാചരണം ഉദ്ഘാടനം ചെയ്യും.
പൊതുസമ്മേളനം, സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, സെമിനാര്‍ തുടങ്ങിയവ ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണ സന്ദേശം 'ദുരന്ത സമയത്തെ നിര്‍ണ്ണായക ഭൗതിക സാഹചര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നാശനഷ്ടം കുറക്കുക' എന്നതാണ്. ഞങ്ങള്‍ ദുരന്ത ലഘൂകരണ പ്രതിരോധ ശേഷിയുള്ള സമൂഹത്തോടൊപ്പം എന്ന സന്ദേശത്തോടെ ഒരു സിഗ്‌നേച്ചര്‍ കാമ്പയിനും സംഘടിപ്പിച്ചിട്ടുണ്ട്. ഇടുക്കിയുടെ ഭൂവിനിയോഗവും ഉരുള്‍പൊട്ടലിന്റെ അപകടാവസ്ഥ കുറയ്ക്കലും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.
- Log in to post comments