Skip to main content

അന്തിമ വോട്ടർ പട്ടിക ജനുവരി 14ന്  പ്രസിദ്ധീകരിക്കും: വോട്ടർ പട്ടിക നിരീക്ഷക വോട്ടർ പട്ടിക പ്രത്യേക പുതുക്കൽ; തീർപ്പാക്കിയത് 12,367 അപേക്ഷ

 

ആലപ്പുഴ: വോട്ടർ പട്ടിക പുതുക്കലിനു ശേഷമുള്ള അന്തിമ വോട്ടർപട്ടിക ജനുവരി 14ന് പ്രസിദ്ധീകരിക്കുമെന്ന് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷക സുമന എൻ. മേനോൻ പറഞ്ഞു. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. അപേക്ഷകൾ പെട്ടെന്ന് തീർപ്പാക്കുന്നതിൽ ജില്ലയുടെ പ്രവർത്തനം മികച്ചതാണെന്നും പരാതിരഹിതമായി നടപടികൾ പൂർത്തീകരിച്ചതായും നിരീക്ഷക പറഞ്ഞു. 

വോട്ടർ പട്ടിക പ്രത്യേക പുതുക്കലുമായി ബന്ധപ്പെട്ട് ഒക്‌ടോബർ 31 മുതൽ ഡിസംബർ 15 വരെ ജില്ലയിൽ 12,367 അപേക്ഷ ലഭിച്ചു. ഇതിൽ 10,219 എണ്ണം സ്വീകരിച്ചു. വിവിധ കാരണങ്ങളാൽ 2148 എണ്ണം നിരാകരിക്കപ്പെട്ടു. ജില്ലാ കളക്ടർ ടി.വി. അനുപമ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എസ്. മുരളീധരൻപിള്ള, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

നിയമസഭാ മണ്ഡലം, മൊത്തം ലഭിച്ച അപേക്ഷ, സ്വീകരിച്ചവ, നിരാകരിച്ചവ എന്നക്രമത്തിൽ. 

അരൂർ: 1235, 1017, 218.

ചേർത്തല: 1282, 1019, 263.

ആലപ്പുഴ: 1245, 967, 278.

അമ്പലപ്പുഴ: 1650, 1446, 204.

കുട്ടനാട്: 1041, 897, 144.

ഹരിപ്പാട്: 1553, 1339, 214.

കായംകുളം: 1485, 1277, 208.

മാവേലിക്കര: 1602, 1239, 363.

ചെങ്ങന്നൂർ: 1274, 1018, 256.

 

                                                                                 

(പി.എൻ.എ. 53/2018)

 

date