Skip to main content

പാലിയേറ്റീവ് കെയര്‍ ദിനം ജില്ലാ തല ഉത്ഘാടനം

ദീര്‍ഘകാല രോഗം മൂലം ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് അവരുടെ വീടുകളില്‍ ചെന്ന് പരിചരണം നല്‍കുന്ന പദ്ധതിയാണ് പാലിയേറ്റീവ് കെയര്‍ .
2006/2007 കാലഘട്ടങ്ങളില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിന്റേയും  ആരോഗ്യവകുപ്പിന്റേയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ  നടപ്പിലാക്കിയ പരിരക്ഷ പദ്ധതികളാണ് ജില്ലയിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും നടന്ന് കൊണ്ടിരിക്കുന്നു. ജനപ്രതിനിധികള്‍, ആരോഗ്യരംഗത്തെ ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ പഞ്ചായത്ത് തലത്തില്‍ നിയമിച്ചിട്ടുള്ള പരിരക്ഷ നേഴ്‌സിന്റെ നേതൃത്വത്തിലാണ് പദ്ധതി മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. പ്രതിമാസം 15000 - ത്തോളം കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ ചെന്ന് പരിചരണം നല്‍കുന്നു. മൂത്ര ട്യൂബ് മാറ്റല്‍ , മുറിവ് വെച്ച് കെട്ടല്‍ ശയ്യാവൃണം വരാതെ നോക്കല്‍ ,കുളിപ്പിക്കല്‍, നഖം വെട്ടല്‍ തുടങ്ങിയ അടിസ്ഥാന പരിചരണത്തോടൊപ്പം, രോഗികളുടെ സാമൂഹിക  മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നു. കൂടാതെ രോഗികള്‍ക്കും കുടുംബത്തിനും സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ആനുകൂല്യങ്ങള്‍ വാങ്ങി നല്‍കാന്‍ സഹായിക്കുന്നു. പ്രതിമാസം 1650-ല്‍ പരം ഹോം കെയറിലും 15000 രോഗികളെയാണ് വീടുകളില്‍ സന്ദര്‍ശിക്കുന്നത്. കിടപ്പിലായ ഇത്തരം രോഗികള്‍ക്ക് പൊതുജന പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും അയല്‍പക്കങ്ങളെ പരിചരണ കാര്യങ്ങളില്‍ ഉള്‍പ്പെടുത്തുക, പരിചരണ രീതി വീട്ടുകാരെ പഠിപ്പിച്ച് കൊടുക്കുകയും ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. പാലിയേറ്റീവ് കെയര്‍ ദിനം ജില്ലാ തല ഉത്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ നിര്‍വ്വഹിച്ചു.  ഉമ്മര്‍ അറക്കല്‍, സലീം കരുവമ്പലം, ഡോ. രേണുക, വേലായുധന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഗോപാലകൃഷ്ണന്‍ മാസമീഡീയ ഓഫീസര്‍, ഫൈസല്‍ പി എന്നിവര്‍ സംസാരിച്ചു.

 

date