Skip to main content

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

 

    പൊന്നാനി സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്     പരീക്ഷാ പരിശീലന ക്ലാസുകള്‍ ജനുവരി 29 ന് തുടങ്ങും. ഏതെങ്കിലും വിഷയത്തില്‍ ബിരുദ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ 100 രൂപ നല്‍കി നേരിട്ടും ംംം.രരലസ.ീൃഴ യില്‍ നിന്നും ലഭിക്കും. അപേക്ഷ ഡൗണ്‍ലോഡ് ചെയ്തവര്‍  ഡയറക്ടര്‍, സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജുക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നുമുളള 100 രൂപ ഡി ഡി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം   തപാല്‍ മാര്‍ഗം അപേക്ഷിക്കണം.  അപേക്ഷ ജനുവരി 22 നകം ലഭിക്കണം. ആണ്‍കുട്ടികള്‍ക്കും  പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിശദ വിവരങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍റ് റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി. ഒ വിലാസത്തില്‍ ലഭിക്കും. ഫോണ്‍:0494  2665489, 8281098868

date