Skip to main content

ജില്ലാ ക്ഷീരസംഗമം 12 മുതല്‍

    ക്ഷീരവികസന വകുപ്പിന്‍റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും ത്രിതല പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ക്ഷീരസംഗമം ഈ മാസം 12,13 തീയതികളില്‍  കുമ്പനാട് കടപ്ര ഇവാന്‍ജലിക്കല്‍ ഫെലോഷിപ്പ് ഓഡിറ്റോറിയത്തില്‍ നടക്കും. വിളംബര റാലി, കന്നുകാലി പ്രദര്‍ശന മത്സരം, എക്സിബിഷന്‍, ശില്പശാല, കലാസായാഹ്നം, ഡയറി ക്വിസ്, ക്ഷീരവികസന സെമിനാര്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, പൊതുസമ്മേളനം തുടങ്ങി വിപുലമായ പരിപാടികള്‍ ഇതോടനുബന്ധിച്ച് നടക്കും. 
പൊതുസമ്മേളനം 13ന് ഉച്ചയ്ക്ക് 12ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്‍റോ ആന്‍റണി എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ രാജു എബ്രഹാം, അടൂര്‍ പ്രകാശ്, ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എന്‍.രാജന്‍, കേരളാ ഫീഡ്സ്  ചെയര്‍മാന്‍ കെ.എസ്.ഇന്ദുശേഖരന്‍ നായര്‍, മില്‍മ ചെയര്‍മാന്‍ കല്ലട രമേശ്, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മലാ മാത്യൂസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, വിവിധ തദ്ദേശ  ഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ക്ഷീരസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 13ന് രാവിലെ 9.30ന് കുമ്പനാട് കടപ്ര ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഡിറ്റോറിയത്തില്‍ ഡയറി ക്വിസും  10.30ന് ക്ഷീരവികസന സെമിനാറും നടക്കും. 
11ന് വൈകിട്ട് നാല് മുതല്‍ പുല്ലാട് ബ്ലോക്ക് ഓഫീസ് മുതല്‍ കോയിപ്രം ക്ഷീരസംഘം വരെ വിളംബര വാഹന റാലി നടക്കും. 
    12ന് കോയിപ്രം ക്ഷീരസഹകരണ സംഘം പരിസരത്ത് നടക്കുന്ന കന്നുകാലി പ്രദര്‍ശന മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവിയും  ഡയറി എക്സിബിഷന്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരും ഉദ്ഘാടനം ചെയ്യും. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മോന്‍സി കിഴക്കേടത്ത് അധ്യക്ഷത വഹിക്കും. വിവിധ തദ്ദേശ ഭരണ ഭാരവാഹികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ക്ഷീരസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
    തുടര്‍ന്ന് രാവിലെ 11ന് കടപ്ര ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഡിറ്റോറിയത്തില്‍ ക്ഷീരസഹകാരികള്‍ക്കും ഡയറി ക്ലബ് വിദ്യാര്‍ഥികള്‍ക്കും ഉച്ചയ്ക്ക് രണ്ടിന് ക്ഷീരസംഘം ജീവനക്കാര്‍ക്കും ശില്പശാലകള്‍ നടക്കും.                      (പിഎന്‍പി 68/18)

date