Skip to main content

കബഡി ടൂര്‍ണമെന്റ്

കേരള സംസ്ഥാന ലഹരി വര്‍ജ്ജനമിഷന്‍ വിമുക്തിയുടെ പ്രചാരണത്തിന്റെ ഭാഗമായി കായിക പരിപാടികളിലൂടെ ബോധവത്കരണ സന്ദേശങ്ങള്‍ യുവാക്കളിലും സ്‌കൂള്‍ കുട്ടികള്‍ക്കിടയിലും എത്തിക്കുന്നതിന് സംസ്ഥാന തലത്തില്‍ കബഡി ടൂര്‍ണമെന്റ് സംഘടിപ്പിക്കും.  സംസ്ഥാന ടൂര്‍ണമെന്റിന് മുന്നോടിയായി ജനുവരി 12ന് വിദ്യാഭ്യാസ ഉപജില്ലകളിലെ 19 വയസില്‍ താഴെ പ്രായമുളള സീനിയര്‍ ആണ്‍കുട്ടികളുടെ  സ്‌കൂള്‍ ടീമുകളെ ഉള്‍പ്പെടുത്തി ജില്ലാതല കബഡി മത്സരങ്ങളും നടത്തും. ജില്ലാ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം ക്യാഷ് അവാര്‍ഡുകളും ട്രോഫിയും നല്‍കും. ജില്ലാതല മത്സരവേദികള്‍:  തിരുവനന്തപുരം: കന്യാകുളങ്ങര പബ്ലിക് മാര്‍ക്കറ്റ് ഗ്രൗണ്ട്, കൊല്ലം: പരവൂര്‍ എസ്.എന്‍.വി. ഗേള്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട്, പത്തനംതിട്ട: ഗവണ്‍മെന്റ് എച്ച്.എസ്.എസ് മേക്കൊഴൂര്‍, ആലപ്പുഴ: യുണൈറ്റഡ് ക്ലബ്, ആലപ്പുഴ, കോട്ടയം: ഒളശ്ശ സി.എം.എസ്.എച്ച്.എസ്, ഇടുക്കി: തൊടുപുഴ-മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, എറണാകുളം: ഞാറയ്ക്കല്‍ സെന്റ് മേരീസ് യു.പി.സ്‌കൂള്‍ ആഡിറ്റോറിയം, തൃശൂര്‍: തേക്കിന്‍കാട് മൈതാനം, സൗത്ത് റൗണ്ട്, പാലക്കാട്: ഗവണ്‍മെന്റ് വിക്‌ടോറിയ കോളേജ്,  കോഴിക്കോട്: മനാഞ്ചിറ മെതാനി, മലപ്പുറം: കളക്ടറേറ്റ് ഗ്രൗണ്ട്, വയനാട്: കെ.കെ. അഹമ്മദ് ഹാജി മെമ്മോറിയല്‍ ഗ്രൗണ്ട്, കണ്ണൂര്‍: പോലീസ് പരേഡ് ഗ്രൗണ്ട്,  കാസര്‍കോഡ്: ഐങ്ങോത്ത് അശോകന്‍ സ്മാരക ക്ലബ് (മുനിസിപ്പല്‍ വായനശാല, കാഞ്ഞങ്ങാട്) 

പി.എന്‍.എക്‌സ്.126/18

date