Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സര്‍ക്കാര്‍ സ്‌കൂള്‍/കോളേജുകളില്‍ പഠിക്കുന്ന 2017-18 അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിന് കല, സംഗീതം, പെര്‍ഫോമിംഗ് ആര്‍ട്‌സ് മേഖലയിലെ വ്യക്തിഗത പ്രതിഭകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  ലളിതസംഗീതം, ശാസ്ത്രീയ സംഗീതം, കഥകളി, നാടോടിനൃത്തം, കേരളനടനം, മോഹിനിയാട്ടം എന്നിവയില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ (പേര്, സ്ഥാപനം, അഡ്രസ്, സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ നമ്പര്‍, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പര്‍) അടങ്ങിയ അപേക്ഷ സ്ഥാപന മേധാവി മുഖേന 15 ന് വെകിട്ട് അഞ്ച് മണിക്കകം കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ സ്‌കോളര്‍ഷിപ്പ് വിഭാഗത്തില്‍ എത്തിക്കണം.  ഇതേ അധ്യയന വര്‍ഷത്തില്‍ കഥാരചന, കവിതാരചന, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) എന്നിവയില്‍ വ്യക്തിഗത പ്രതിഭ തെളിയിച്ചവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

പി.എന്‍.എക്‌സ്.129/18

date