വയലോര -കായലോര ടൂറിസം ഫെസ്റ്റ്: ബോട്ടിംഗ് ഇന്നു മുതല്‍
വയലോര-കായലോര ടൂറിസം ഫെസ്റ്റിന് 11നു തുടക്കമാകും. കാഞ്ഞിരം ജെട്ടിയില്‍ നിന്ന് ആരംഭിക്കുന്ന ബോട്ടിംഗിന്റെ ഉദ്ഘാടനം ഇന്ന് (10-01-2018) വൈകിട്ട് നാലിന് അഡ്വ.കെ.സുരേഷ് കുറുപ്പ് എംഎല്‍എ നിര്‍വഹിക്കും. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി ജല ഗതാഗത ടൂറിസം വികസിപ്പിക്കാനുളള ശ്രമമാണ് ടൂറിസം ഫെസ്റ്റ്. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരം-മലരിക്കല്‍ റോഡിലാണ് ഫെസ്റ്റ് നടക്കുക. ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി വൈകിട്ട് നാലു മുതല്‍ ഏഴു വരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. വിവിധ കലാപരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. തിരുവാര്‍പ്പ്-അയ്മനം-കുമരകം പഞ്ചായത്തുകളെ ചേര്‍ത്ത് ഉത്തരവാദിത്ത ടൂറിസം മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ടൂറിസം ഫെസ്റ്റിന് തുടക്കമിടുന്നത്. ഹരിതനിയമങ്ങള്‍ പാലിച്ചുകൊണ്ട് മുള ഇരിപ്പിടങ്ങളാണ് ഫെസ്റ്റിന് തയ്യാറാക്കിയിട്ടുളളത്.മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി ജനകീയ കൂട്ടായ്മ, തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത്, കോട്ടയം സഹകരണ അര്‍ബന്‍ ബാങ്ക്, സര്‍വീസ് സഹകരണ ബാങ്കുകള്‍, ജെ ബ്ലോക്ക് പാടശേഖര സമിതി, തിരുവാര്‍പ്പ് ഉള്‍നാടന്‍ മത്സ്യതൊഴിലാളി സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിക്കുന്നത്. ടൂറിസം ഫെസ്റ്റ് 14 ന് സമാപിക്കും.
(കെ.ഐ.ഒ.പി.ആര്‍-63/18)
- Log in to post comments