Skip to main content

മലബാര്‍ ക്രാഫ്റ്റ്സ്മേള -2018:   ഭിന്നലിംഗക്കാരും ഭിന്നശേഷിക്കാരുമായപ്രതിഭകള്‍   പങ്കെടുക്കുന്ന വ്യത്യസ്തവും വര്‍ണ്ണശബളവുമായ കലാസന്ധ്യ.

 

    മലബാറിന്‍റെ പാരമ്പര്യപെരുമ പ്രതിഫലിപ്പിച്ച്  ഈ മാസം 16 മുതല്‍ 30 വരെ പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന മലബാര്‍ ക്രാഫ്റ്റ്സ് മേളയില്‍  കരകൗശല പ്രദര്‍ശനത്തോടൊപ്പം ഭിന്നലിംഗക്കാരായ പ്രതിഭകളുടെ പ്രകടനങ്ങളും പാലക്കാടിന്‍റെ പരമ്പരാഗതകലകളും ഭിന്നശേഷിക്കാരായ അപൂര്‍വ്വ പ്രതിഭകളുടെ സംഗമവും ഉള്‍പ്പെട്ട കലാസന്ധ്യ നടക്കും. 
ആദ്യദിനമായ ജനുവരി 16-ന് വടക്കന്തറ കലാസംഗമം അവതരിപ്പിക്കുന്ന കരകാട്ടം, മുളക്കൊട്ട്, മജീഷ്യന്‍ മുതുകാടും സംഘവും അവതരിപ്പിക്കുന്ന ഇന്‍ററാക്ടീവ് മാജിക്ക് ഫിനാലെ എന്നിവ നടക്കും.  
17-ന് ആര്യമാല, ആഗസ്ത്യവനം ആദിവാസി സംഘങ്ങള്‍ അവതരിപ്പിക്കുന്ന കോല്‍ക്കളി, നൃത്താവതരണം.
18-ന് എടത്തറ നൂപുര അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍. മലവഴിയാട്ടം, 'യാക്കോബിന്‍റെ മക്കള്‍'-ജനകീയകലാവേദി അവതരിപ്പിക്കുന്ന ചവിട്ടുനാടകം, ബൈബിള്‍ കഥയെ അവലംബിച്ചുളള അവതരണം.
19-ന് മന്നൂര്‍ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ട് കളി, രാമന്‍ സ്മാരക തിറ പൂതന്‍ കളി സംഘം അവതരിപ്പിക്കുന്ന 'തിറയും പൂതനും'. തുടര്‍ന്ന് സൂഫി ലൈവ്ബാന്‍റ് -അറേബ്യന്‍ സംഗീതങ്ങളുടേയും നൃത്തങ്ങളുടേയും അവതരണം.
20-ന് 'മധുരിക്കും ഓര്‍മ്മകളെ' അജിത്ത് സക്കറിയയുടെ നേതൃത്വത്തിലുളള പാലക്കാട് മെഹഫില്‍ അവതരിപ്പിക്കുന്ന പഴയഗാനങ്ങളുടെ അവതരണം. ശ്രീനാരായണ ഗുരുവിന്‍റെ വിഷ്വല്‍ ട്രൈബ്യൂട്ട് -ഗുരുദേവ ധ്യാനാമൃതം. ശ്രീനാരായണഗുരുവിന്‍റെ ജനനം മുതല്‍ മഹാസമാധിവരെയുളള ജീവിതത്തിന്‍റെ നൃത്താവിഷ്കാരം.
21-ന് പുതുശ്ശേരി ജനാര്‍ദ്ദനനും സംഘവും അവതരിപ്പിക്കുന്ന ഫോക് ലോര്‍ ഫ്യൂഷന്‍, തെയ്യം, കരിങ്കാലി, കോമരം തുളളല്‍ . തുടര്‍ന്ന് അതിജീവനം എന്ന പേരില്‍ മാജിക്, സര്‍ക്കസ്, ഉപകരണ സംഗീതം, നൃത്തം, ഗാനം തുടങ്ങിയവയിലൂടെ ഭിന്നശേഷിവിഭാഗക്കാരിലെ അപൂര്‍വ്വ പ്രതിഭകളുടെ ഒത്തുചേരല്‍.   
22 -ന് നെന്മാറ ഡ്രാമ നാടകപ്പുര അവതരിപ്പിക്കുന്ന 'വാസര്‍ നദി മലിനമാകുന്നു'  നാടകവും തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കരുണമൂര്‍ത്തി, ബിജു മല്ലരിയും സംഘവും അവതരിപ്പിക്കുന്ന വാദ്യ-മേള സംഗമവും.
23-ന് കൈരളി ഗ്രൂപ്പ് അവതരിപ്പിക്കുന്ന പട്ടുറുമാല്‍ -മാപ്പിളപ്പാട്ടുകളുടെ അവതരണം. ട്രാന്‍സ്ജെന്‍ഡര്‍ പ്രതിഭ, ശീതള്‍ ശ്യാമും സംഘവും അവതരിപ്പിക്കുന്ന ട്രാന്‍സ് ജെന്‍ഡര്‍ കള്‍ച്ചറല്‍ ഫീസ്റ്റ്.
24 - ന് എരിമയൂര്‍ രാമകൃഷ്ണനു സംഘവും അവതരിപ്പിക്കുന്ന പൊറാട്ട് കളി, രുഗ്മണിയും സംഘവും അവതരിപ്പിക്കുന്ന പുളളുവന്‍ പാട്ട്, ആയിലം ഉണ്ണികൃഷ്ണനും സംഘത്തിന്‍റെയും കഥാപ്രസംഗം 'സ്വാമി വിവേകാനന്ദന്‍' എന്നിവയുമുണ്ടാകും.
25-ന് തോറ്റംപാട്ട്, നാഗക്കളം, ഞാറ്റുപാട്ട്, കെടാവിളക്ക്, കണ്ണാടി തുടങ്ങിയവും പല്ലശ്ശന ഭാസ്കരനു സംഘവും അവതരിപ്പിക്കുന്ന കണ്യാര്‍കളി.
തുടര്‍ന്ന് കേരളീയം സംഗീതോപകരണങ്ങളിലൂടെ ആവിഷ്കരിക്കുന്ന പാടാത്ത പാട്ടുകള്‍ -നാദസ്വരം, ഇടയ്ക്ക, പുല്ലാങ്കഴല്‍, തകില്‍, ഹാര്‍മോണിയം എന്നിവയുടെ അകമ്പടിയില്‍ അവതരിപ്പിക്കപ്പെടുന്ന സംഗീതാവരണം. ക്ലാസിക് - സെമി ക്ലാസിക് എന്നിവയില്‍ തുടങ്ങി മലയാളത്തിന്‍റെ നിത്യഹരിത ചലച്ചിത്ര ഗാനങ്ങളുടെ ആലാപനങ്ങള്‍.
26-ന് പാലക്കാട് മെഹഫില്‍ അവതരിപ്പിക്കുന്ന 'ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം'- ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന മലയാള ഗാനങ്ങളുടെ ആലാപനം. തുടര്‍ന്ന് നൃത്തവും സംഗീതവും ഉള്‍പ്പെട്ട മെഗാഷോ മലയാലപ്പുഴ-കേരളത്തിലെ 44 നദീതീരങ്ങളിലെ ജിവിതവും സംസ്കൃതിയും നല്‍കിയ കലാസംഭാവനകളുടെ അവതരണം.
27 -ന് പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന പരുന്താട്ടം, മയിലാട്ടം, വട്ടമുടിയാട്ടം തുടര്‍ന്ന് തോല്‍പ്പാവ കൂത്ത്, വില്ലടിച്ചാന്‍ പാട്ട് എന്നിവയുമുണ്ടാകും.
28-ന്  കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അവതരിപ്പിക്കുന്ന ഓട്ടന്‍തുളളല്‍, ചാക്യാര്‍ കൂത്ത് തുടര്‍ന്ന് പ്രകാശ് ഉള്ളേരി, പാലക്കാട് ശ്രീരാം, രവി ചാരിയും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷന്‍ മ്യൂസിക് ത്രയ.
29 - ന് മുകുന്ദ ഗുരുസ്വാമിയും സംഘവും അവതരിപ്പിക്കുന്ന അയ്യപ്പന്‍പാട്ട്,  ത്രിപ്പാളൂര്‍ കൃഷ്ണദാസും സംഘവും അവതരിപ്പിക്കുന്ന ഭഗവതി പാട്ട് തുടര്‍ന്ന് നവോത്ഥാന ദൃശ്യ സന്ധ്യ.
30-ന് അട്ടപ്പാടി സംഘത്തിന്‍റെ ആദിവാസി നൃത്തം തുടര്‍ന്ന് മുളയില്‍ തീര്‍ത്ത സംഗീത ഉപകരണങ്ങളുടെ പശ്ചാത്തലത്തില്‍ പരിസ്ഥിതിയെയും പ്രകൃതിയേയും നാട്ടുപാട്ടുകളെയും പുതിയ സംഗീത ശൈലിയില്‍ അവതരിപ്പിക്കുന്ന മ്യൂസിക് ബാന്‍റ് ജാംബെ ആന്‍റ് ബാംബു മ്യൂസിക് ഇന്‍ററാക്ഷന്‍.
ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തരായ  15 -ഓളം ശ്രീലങ്കന്‍ കരകൗശല വിദഗ്ധര്‍ ഉള്‍പ്പെടെ 150 പേര്‍ മേളയില്‍ പങ്കെടുക്കും. രണ്ടു ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഓലയും കവുങ്ങും ഉപയോഗിച്ചുളള 150 ഓളം പ്രകൃതി സൗഹൃദ കുടിലുകളാണ് സ്റ്റാളുകളായി രൂപപ്പെടുത്തിയിരിക്കുന്നത്. 100, 120, സ്ക്വയര്‍ഫിറ്റില്‍ പല വലുപ്പത്തിലുളള കുടിലുകളാണ് സജ്ജമാക്കി വരുന്നത്. ഇവര്‍ കുടിലുകളില്‍ തന്നെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത് കാണാന്‍  പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാവും.
 

date