Skip to main content

ആയുര്‍വ്വേദ വാരാഘോഷം: മെഡിക്കല്‍ ക്യാമ്പ്, ക്വിസ് മത്സരം നടത്തി

 

നാലാമത് ആയുര്‍വ്വേദ വാരാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്കായി മെഗാ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും ജില്ലയിലെ സ്‌കൂളുകളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും പോസ്റ്റര്‍ രചനാ മത്സരവും നടത്തി. 'ആയുര്‍വ്വേദം മിത്തും മൊഴികളും' എന്ന വിഷയത്തില്‍ പെരുമാട്ടി ഗവ. ആയുര്‍വ്വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാ ഹരിപ്രസാദ് സെമിനാര്‍ അവതരിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ സിന്ധു ഉദ്ഘാടനം നിര്‍വഹിച്ചു. പാലക്കാട് ജില്ലാ ആയുര്‍വ്വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ് വി തോമസ് അധ്യക്ഷനായി.

ക്വിസ് മത്സരത്തില്‍ കോട്ടായി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി. അഖില്‍ കൃഷ്ണന്‍, എസ്.സായൂജ് എന്നിവരടങ്ങുന്ന ടീമിന് ഒന്നാം സ്ഥാനവും ഗവ. മോഡന്‍ മോയന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് പാര്‍വ്വതി, ഡി.സമുദ്ര എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. പോസ്റ്റര്‍ രചനാ മത്സരത്തില്‍ കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ കെ.പ്രണതി ഒന്നാം സ്ഥാനവും ജെ അതുല്‍ രണ്ടാം സ്ഥാനവും നേടി.

ജില്ലാ ആയുര്‍വ്വേദ ആശുപത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.ഗീതാറാണി, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് കെ.സി അലക്‌സാണ്ടര്‍ , ജില്ലാ ആയുര്‍വ്വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ഷാബു, തത്തമംഗലം ഗവ. ആയുര്‍വ്വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്.ആര്‍ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

date