Skip to main content

സെക്രട്ടേറിയറ്റ് മന്ദിരം 150-ാം വാര്‍ഷികം: വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം

ഗവ. സെക്രട്ടേറിയറ്റിന്റെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ മൂന്നിന് ചിത്രരചനാ മത്സരം (ജലഛായം) സംഘടിപ്പിക്കുന്നു. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗവ. സെക്രട്ടേറിയറ്റ് അങ്കണത്തിലാണ് മത്സരം. എല്‍.പി., യു. പി. വിഭാഗം വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ രാവിലെ 9.30ന് ആരംഭിക്കും. പതിനൊന്ന് മണി മുതലാണ് മത്സരം. ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ ഉച്ചയ്ക്ക് 12 മുതല്‍ നടക്കും. മത്സരം ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. ചിത്രം വരയ്ക്കുന്നതിനുള്ള പേപ്പര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. വരയ്ക്കാനുള്ള മറ്റു സാമഗ്രികള്‍ കൊണ്ടുവരണം. മത്സരാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946105965, 9447607360.
 

date