Skip to main content

അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരുടെ പാസിങ്ങ് ഔട്ട് പരേഡ് നാളെ (നവംബർ 2)

രാമവർമ്മപുരം കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 11-ാമത് ബാച്ച് അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരുടെ പാസിങ്ങ് ഔട്ട് പരേഡ് നാളെ (നവംബർ 2) രാവിലെ 7.30 ന് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കും. ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ സല്യൂട്ട് സ്വീകരിക്കും. ട്രാൻസ്‌പോർട്ട് കമ്മീഷണർ ഡിജിപി ആർ. ശ്രീലേഖ, കേരള പോലീസ് അക്കാദമി ഡയറക്ടർ (എഡിജിപി) ഡോ. ബി. സന്ധ്യ എന്നിവരും അഭിവാദ്യം സ്വീകരിക്കും. ഒരു വനിതയടക്കം 85 പേരടങ്ങുന്ന ബാച്ച് ജൂലൈ മുതൽ നാല് മാസമാണ് വിവിധ മേഖലകളിൽ പരിശീലനം നേടിയത്. കായിക പരിശീലനത്തോടൊപ്പം റോഡ് സുരക്ഷ, മോട്ടോർ വാഹന നിയമങ്ങളും ചട്ടങ്ങളും, ഫോറൻസിക്ക് സയൻസ്, യോഗ, വയർലസ് കമ്മ്യൂണിക്കേഷൻ, പ്രഥമ ശുശ്രൂഷ, അടിയന്തിര ദുരന്തനിവാരണം, വാഹന പരിശോധനയിൽ പ്രായോഗിക തുടങ്ങിയ പരിശീലനം ഇവർക്ക് നൽകിയിട്ടുണ്ട്. ഇവരിൽ മൂന്ന് പേർ എംടെക്, രണ്ട് പേർ ബിരുദാനന്തര ബിരുദം, 27 പേർ ബിടെക്, നാല് പേർ എംബിഎ, നാല് പേർ ബിരുദം, 45 പേർ ഡിപ്ലോമ യോഗ്യത നേടിയവരാണ്.

date