Post Category
ഭരണഭാഷാ വാരാഘോഷം: നിയമസഭയിൽ പുസ്തക പ്രദർശനം
2019ലെ മലയാള ദിനാഘോഷവും ഭരണ ഭാഷാവാരാഘോഷവും പ്രമാണിച്ച് പുസ്തക പ്രദർശനം നവംബർ ഒന്നു മുതൽ ഏഴു വരെ നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ നടക്കും. നവംബർ ഒന്നിന് നിയമസഭ പിരിഞ്ഞതിന് ശേഷം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്യും.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസ പരിണാമങ്ങളെ സംബന്ധിച്ചും ഭരണഭാഷ മലയാളം ആകുന്നതിന് ഔദ്യോഗിക തലത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികളെ സംബന്ധിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുടെയും രേഖകളുടെയും പ്രദർശനമാണ് സംഘടിപ്പിക്കുന്നത്. ഗാന്ധിജിയെ അനുസ്മരിക്കാൻ നിയമസഭ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പ്രത്യേക സമ്മേളനം ചേരുന്ന സാഹചര്യത്തിൽ ഗാന്ധിജിയെപ്പറ്റിയുള്ള ഗ്രന്ഥങ്ങളും പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പി.എൻ.എക്സ്.3901/19
date
- Log in to post comments